ഓപ്പറേഷൻ ക്ലീൻ സ്ലേറ്റ് എൻഫോഴ്സ്‌മെൻ്റ് സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായിമട്ടന്നൂർ എക്‌സൈസ് റെയിഞ്ചിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ രാജേഷ് കോമത്തും പാർട്ടിയും മട്ടന്നൂർ - തലശ്ശേരി പാതയിൽ വാഹന പരിശോധന നടത്തിവരവേ സ്വകാര്യ ബസിൽ കോഴിക്കോട് കൊടുവള്ളിയിൽ നിന്നും മട്ടന്നൂരിലേക്ക് യാതൊരുവിധ രേഖകളുമില്ലാതെ അനധികൃതമായി കടത്തുകയായിരുന്ന 12,70,000 (പന്ത്രണ്ട് ലക്ഷത്തിഎഴുപതിനായിരം രൂപ ) സഹിതം കൊടുവള്ളി സ്വദേശിയായ ഷമീർ എന്നയാളെ അറസ്റ്റ് ചെയ്ത് ഇൻകംടാക്സ് എൻഫോഴ്സ്‌മെന്റ് ഡയറക്ടർക്ക് കൈമാറി
പാർട്ടിയിൽ പ്രിവൻ്റീവ് ഓഫീസർ ഷാജി സി പി, പ്രിവൻ്റീവ് ഓഫീസർ (ഗ്രേഡ്) സജേഷ് പികെ, സിവിൽ എക്സൈസ് ഓഫീസർമാരായ റിജു എ കെ, റിനീഷ് ഓർക്കട്ടേരി, എക്സൈസ് ഡ്രൈവർ രമേഷ് ബാബു എന്നിവർ ഉണ്ടായിരുന്നു.
Currency notes that were being smuggled without documents were seized.